- നെറ്റ്വർക്കിൽ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കേബിളുകളേതെല്ലാം ? UTP കേബിൾ
- ഡിജിറ്റൽ സിഗ്നലുകൾ ടെലി ഫോൺ ലൈനിലൂടെ കടന്നു പോകുമ്പോൾ സം ഭവിക്കുന്ന തെന്ത്? ശോഷണം സംഭവിക്കുന്നു
- ശോഷണം തടയാനായി ഡിജിറ്റൽ സിഗ്നലുകളെ ഏത് രൂപത്തിലാക്കിയാണ് ടെലിഫോൺ ലൈനിലൂടെ കടത്തിവിടുന്നത്? അനലോഗ് സിഗ്നലുകളാക്കി
- ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമേത്? മോഡം
- ടെലിഫോൺ ശൃംഖലകൾ, മറ്റ് കേബിൾ ശൃംഖലകൾ എന്നിവയി ലൂടെ ഇൻറർനെറ്റ് സൗകര്യം ലഭി ക്കാൻ സഹായിക്കുന്നതെന്ത്? മോഡം
- കേബിളുകളുടെ സഹായമില്ലാതെ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ബന്ധിപ്പിക്കുന്ന സംവിധാനമേത്? വയർലെസ് നെറ്റ് വർക്ക്
- വയർലെസ് നെറ്റ്വർക്കുകളിൽ പ്രയോജനപ്പെടുത്തുന്ന തരംഗ ങ്ങളേവ? ആർ എഫ് തരംഗങ്ങൾ (റേഡി യാ ഫ്രീക്വൻസി വേവ്സ്)
- വൈദ്യുതകാന്തിക തരംഗങ്ങളിൽ തരംഗദൈർഘ്യം ഏറ്റവും കൂടിയതും അതിലൂടെ ദോഷം ഏറ്റവും കുറഞ്ഞതുമായ തരംഗങ്ങളേവ?റേഡിയോ തരംഗങ്ങൾ
- വയർലെസ് സാങ്കേതികവിദ്യയിലൂടെ നെറ്റ്വർക്ക് ചെയ്യാവുന്ന ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളേവ? ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ
- ഒരു കെട്ടിടത്തിനുള്ളിലെയോ മുറിക്കുള്ളിലെയോ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമേത്? ലാൻ (LAN)
- ലാൻ എന്നതിൻറ മുഴുവൻ രൂപമെന്ത്? ലോക്കൽ ഏരിയ നെറ്റ്വർക്ക്
- ഒരു സ്കൂൾ ലാബിലെ കംപ്യൂട്ടർ നെറ്റ്വർക്ക് ഏതിനം നെറ്റ്വർക്കി ന് ഉദാഹരണമാണ്? ലാൻ
- രാജ്യം മുഴുവൻ വ്യാപിച്ചുകിട് ക്കുന്ന വിശാലമായ കംപ്യൂട്ടർ നെറ്റ്വർക്ക് : WAN