Wednesday, July 3, 2024
HomeKPSC Helperഭൂസ്ഥിര ഉപഗ്രഹങ്ങൾ , സൗരസ്ഥിര ഉപഗ്രഹങ്ങൾ

ഭൂസ്ഥിര ഉപഗ്രഹങ്ങൾ , സൗരസ്ഥിര ഉപഗ്രഹങ്ങൾ

കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ അഥവാ സംവേദനങ്ങൾ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയാണ് ഉപഗ്രഹ വിദൂരസംവേദനം. കൃത്രിമ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ , സൗരസ്ഥിര ഉപഗ്രഹങ്ങൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

ഭൂസ്ഥിര ഉപഗ്രഹങ്ങൾ
ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ
  • സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം 36000 കിലോമീറ്റർ ഉയരത്തിലാണ്
  • ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം നിരീക്ഷണ പരിധിയിൽ വരുന്നു
  • ഭൂമിയുടെ ഭ്രമണ വേഗത ഇതിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ എല്ലായിപ്പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ച് നിലകൊള്ളുന്നു
  • ഒരു പ്രദേശത്തിൻറെ സ്ഥിരമായ വിവരശേഖരണത്തിന് സാധിക്കുന്നു
  • വാർത്താ വിനിമയത്തിനും അതും ദിനാന്തരീക്ഷസ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു
  • ഇന്ത്യയുടെ ഇൻസാറ്റ് ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ്
സൗരസ്ഥിര ഉപഗ്രഹങ്ങൾ
ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾ.
  • സഞ്ചാരപദം ഭൗമോപരിതലത്തിൽ നിന്നും ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ്
  • ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉള്ളത്
  • കൃത്യമായ ഇടവേളകളിൽ പ്രദേശത്തിൻറെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു
  • പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭജലം മുതലായവയെ കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു
  • വിദൂര സമ്മേളനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു
  • IRS, Landsat തുടങ്ങിയ ഉപഗ്രഹങ്ങൾ സൗര ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ് ആണ് .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular