94-ാം ഓസ്കർ പുരസ്കാരങ്ങൾ (2021)

0
152

94 -മത് ഒസ്കർ (2021) അക്കാദമി അവാർഡുകൾ നേടിയ വ്യക്തികൾ താഴെ കൊടുക്കുന്നു. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം വർഷവും ഒരു വനിത നേടി. അതിലൊന്ന് പവർ ഓഫ് ഡോഗ് സംവിധാനം ചെയ്ത ജെയിൻ ക്യാപ്യൻ എന്ന ന്യൂസിലാൻഡ് കാരി ഓസ്കാർ ചരിത്രത്തിലെ മികച്ച സംവിധായകമാരിൽ മൂന്നാമത്തെയാൾ ആയി . 2009 ൽ “ദ ഹർട്ട് ലോക്കറിലൂടെ” കാതറിൻ ബിഗലോയാണ് ആദ്യ ജേതാവ്. നൊമാഡ് ലാൻഡ് ഒരുക്കിയ ക്ലോയി ഷാവോയാണ് രണ്ടാമത്തെ പുരസ്കാരം നേടിയത്. ഇത്തവണ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ കോഡ സംവിധാനം ചെയ്തതും ഒരു വനിത തന്നെയാണ് സിയാൻ ഹെഡർ.

  • മികച്ച ചിത്രം : കോഡ
  • മികച്ച നടി: ജെസീക്ക ചസ്റ്റൈൻ (ദ ഐസ് ഓഫ് ടമ്മി ഫയേ
  • മികച്ച നടൻ : വിൽ സ്മിത്ത് (കിങ് റിച്ചാഡ്)
  • മികച്ച സംവിധാനം: ജെയിൻ കാംപ്യൻ (ദ പവർ ഓഫ് ദ ഡോഗ്) .
  • സഹനടി : അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി
  • സഹനടൻ : ട്രോയ് കൊട്സർ (കോഡ)
  • ആനിമേറ്റഡ് ഫീച്ചർ ചിത്രം: എൻകാന്റോ
  • ഡോക്യുമെന്ററി (ഫീച്ചർ): സമ്മർ ഓഫ് സോൾ
  • ഡോക്യുമെന്റി (ഷോർട്ട് സബ്ജക്ട്), ദ ക്യൂൻ ഓഫ് ബാസ്കറ്റ് ബോൾ
  • ആനിമേറ്റഡ് ഷോർട് ഫിലിം : ദ വിൻഡ്ഷീൽഡ് വൈപ്പർ
  • ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ) : ദ ലോങ് ഗുഡ്ബൈ
  • പ്രൊഡക്ഷൻ ഡിസൈൻ : പാട്രിക് വെർമെറ്റ്, സൂസന്ന സൈപോസ് (ഡ്യൂൺ)
  • ശബ്ദസംവിധാനം : മാക് റൂത്ത്, മാർക്ക് മാംഗിനി, തിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർറ്റ് (ഡ്യൂൺ)
  • വിഷ്വൽ എഫക്സ് : പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേഡ് നെഫ്സർ (ഡ്യൂൺ)
  • അന്താരാഷ്ട്ര ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)
  • ഛായാഗ്രഹണം: ഗ്രേയ്ഗ് ഫ്രേസർ (ഡ്യൂൺ)
  • ചിത്രസംയോജനം: ജോ വാക്കർ (ഡ്യൂൺ)
  • സംഗീതം (ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മർ (ഡ്യൂൺ)
  • സംഗീതം (ഗാനം) : ബില്ലി ഐലിഷ്, ഫിന്നെസ് ഒകോണൽ (നോ ടൈം ടു ഡൈ)
  • അവലംബിത തിരക്കഥ: സിയാൻ ഹെഡെർ (കോഡ)
  • തിരക്കഥ (ഒറിജിനൽ): കെന്നത്ത് ബ്രാന (ബെൽഫാസ്റ്റ്)
  • വസ്ത്രാലങ്കാരം : ജെന്നി ബെവൻ (ക്രൂവല്ല)
  • മേക്കപ്പ്, കേശാലങ്കാരം: ലിൻഡ ഡൗഡ്സ്, സ്റ്റെഫാനി ഇൻഗ്രാം, ജസ്റ്റിൻ റാലി (ദ ഐസ് ഓഫ് ടമ്മി ഫയേ

LEAVE A REPLY

Please enter your comment!
Please enter your name here