ലളിതമായ ഒരു മൈക്രോസ്കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് റോബർട്ട് ഹുക്ക് എന്ന ശാസ്ത്രജ്ഞനാണ്. കോർക്കിന്റെ ഛേദം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ കണ്ട ചെറിയ അറകളെ അദ്ദേഹം സെൽ (Cell) എന്ന് വിളിച്ചു.
കോശ വിജ്ഞാനീയ ചരിത്രത്തിലെ നാഴിക കല്ലുകൾ
- 1831 – റോബർട്ട് ബ്രൗൺ – കോശകേന്ദ്രം കണ്ടെത്തി അതിനെ ന്യൂക്ലിയസ് ഒന്നു വിളിച്ചു.
- 1838- എം.ജെ ഷ്ളീഡൻ – സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി
- 1839 – തിയോഡർ ഷ്വാൻ – ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി
- 1858 – റുഡോൾഫ് വിർഷ്വോ – വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു. നിലവിലുള്ള കോശങ്ങളിൽ നിന്നും മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന് നിഗമനം രൂപീകരിച്ചു
കോശ സിദ്ധാന്തം
വിവിധ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ സാരാംശം ചേർത്തുകൊണ്ട് എം ജെ ഷ്ളീഡനും തിയോഡർ ഷ്വാനും ചേർന്ന് രൂപപ്പെടുത്തിയ സിദ്ധാന്തമാണ് കോശ സിദ്ധാന്തം. രണ്ടു ആശയങ്ങളാണ് കോശ സിദ്ധാന്തം മുന്നോട്ട് വച്ചത് 1. എല്ലാ ശരീരവും കോൾനിർമിതമാണ് 2. ജീവികളുടെ ഘടനാപരവും മനോഹരമായ ഘടകങ്ങളാണ് കോശങ്ങൾ
സസ്യ കോശത്തിലെ വിവിധ ഭാഗങ്ങൾ
ജീവദ്രവ്യവും കോശദ്രവ്യവും
കോശസ്തരത്തിനുള്ളിലെ എല്ലാ പദാർഥങ്ങ ളെയും ചേർത്ത് ജീവദ്രവ്യം (Protoplasm) എന്നു പറയുന്നു. ജീവദ്രവ്യത്തിൽ മർമം ഒഴി കെയുള്ള ഭാഗമാണ് കോശദ്രവ്യം (Cytoplasm). ജീവൽ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ ഘടകങ്ങളും കോശദ്രവ്യത്തിൽ അടങ്ങിയിട്ടു ണ്ട്. ജീവധർമങ്ങളുടെ നിർവഹണത്തിനായി കോശദ്രവ്യത്തിൽ കാണപ്പെടുന്ന സവിശേഷ ഘടകങ്ങളാണ് കോശാംഗങ്ങൾ (Cell organelles).
മൈറ്റോകോൺട്രിയോൺ (Mitochondrion)
കോശത്തിലെ ഊർജനിലയം. ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു.
ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
എൻഡോപ്ലാസ്മിക് റെറ്റിക്കുലം (Endoplasmic reticulum)
കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത് ഇതിലൂടെയാണ്.
കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു.
റൈബോസോം (Ribosome)
കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം. എൻഡോപ്ലാസ്മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു.
ഫേനം (Vacuole)
ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നു.
ഗോൾജി കോംപ്ലക്സ് (Golgi Complex)
രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറു സ്തരസഞ്ചികളിലാക്കുന്നു (Vesicles).
ഗ്രന്ഥീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
മർമം (Nucleus) – കോശത്തിന്റെ നിയന്ത്രണകേന്ദ്രം
കോശത്തിനുള്ളിലെ അസംഖ്യം ജീവൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കോശത്തിലെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ കോശത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിവിധ മാംസ്യതന്മാത്രകൾക്കു പങ്കുണ്ട്. ഇവയുടെ നിർമാണം നടക്കുന്നത് മർമത്തിലെ കോമാറ്റിന്റെ ജാലികയിലെ ജീനുകളുടെ നിയന്ത്രണത്തിലാണ്. അതിനാൽ മർമം കോശത്തിന്റെ നിയന്ത്രണകേന്ദ്രമാണെന്നു പറയാം.
മർമ്മകം (Nucleolus) : ഗോളാകൃതിയിൽ കാണപ്പെടുന്ന ഇവ റൈബോസോം നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്നു.
മർമരന്ധ്രം (Nuclear pore) : മർമസ്തരത്തിലെ സുഷിരങ്ങൾ ആണിവ. മർമത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാർഥ സംവഹനത്തിന് സഹായിക്കുന്നു.
മർമദ്രവ്യം (Nucleoplasm)
മർമത്തിനുള്ളിലെ ദ്രാവക ഭാഗം. മർമകവും ക്രോമാറ്റിൻ ജാലികയും കാണപ്പെടുന്നു.
മർമസ്തരം (Nuclear membrane)
മർമത്തെ ആവരണം ചെയ്ത് കാണുന്ന ഇരു പാളികളുള്ള സ്തരം.
കോമാറ്റിന്റെ ജാലിക (Chromatin reticulum)
മർമ ദ്രവ്യത്തിൽ വലക്കണ്ണികൾ പോലെ കെട്ടുപിണഞ്ഞ് കാണപ്പെടുന്നു; ജീനുകളെ ഉൾക്കൊള്ളുന്നു.