Current Affairs for PSC, UPSC, SSC Examination for the October 2024
CA 01.10.2024
- 70-ാമത് നെഹ്രു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം? നീലു (കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീല പൊന്മാൻ)
- ലോക വയോജന ദിനം ? ഒക്ടോബർ 1 (2024 Theme – Ageing with Dignity: The Importance of Strengthening Care and Support Systems for Older Persons Worldwide)
- ക്രിക്കറ്റിൽ അതിവേഗം 27,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡ് നേടിയത്? വീരാട് കോഹ്ലി
- നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്? മാർക്ക് റൂട്ടെ
- വ്യോമസേന മേധാവിയായി ചുമതയേറ്റത്? എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്
- 25 – മത് സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിനു വേദിയാകുന്നത്? കണ്ണൂർ
- ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് അനായാസം എത്താൻ കഴിയുന്ന എയർട്രെയിൻ (ഓട്ടോമാറ്റിക് പീപ്പിൾ മൂവർ) നിലവിൽ വരുന്ന ആദ്യ വിമാനത്താവളം? ഡൽഹി വിമാനത്താവളം
- കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത്? കോഴിക്കോട് (ഫിലിം സൊസൈറ്റിയുടെ പേര് – ട്രാൻസ് മുദ്ര)
- ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം? ഛത്തീസ്ഗഡ്
- “കൂടിയല്ല ജനിക്കുന്ന നേരത്തും” എന്ന പുസ്‌തകത്തിൻ്റെ രചയിതാവ് ? എസ്.കെ. വസന്തൻ
CA 02.10.2024
- 2024ൽ ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷിമാണ് ആഘോഷിച്ചത്? 155 (ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.)
- നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി? ഭാരത് ജൈൻ
- അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ വേദി? കൊച്ചി
- 2024 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് ഇന്ത്യയുടെ സ്ഥാനം? 39 (റാങ്ക് 1 – സ്വിറ്റ്സർലൻഡ്, റാങ്ക് 2 – സ്വീഡൻ, റാങ്ക് 3 – അമേരിക്ക)
- സായുധ സേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി (ഡി.ജി.) ചുമതലയേൽക്കുന്ന ആദ്യ വനിത? വൈസ് അഡ്‌മിറൽ ആരതി സരിൻ
- അടുത്തിടെ ബിസിസിഐയുടെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി (ബി.സി.സി.ഐ. സെൻ്റർ ഓഫ് എക്‌സലൻസ്) നിലവിൽ വന്നത് ? ബെംഗളൂരു, കർണാടക
- മൂലകോശ ചികിത്സയിലൂടെ ലോകത്താദ്യമായി ടൈപ്പ് 1 പ്രമേഹത്തിന് പ്രതിവിധി കണ്ടെത്തിയത് ഏത് രാജ്യത്താണ്? ചൈന
- കായിക പ്രവർത്തനങ്ങൾ താഴേത്തട്ടിൽ സജീവമാക്കുന്നതിനും ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുന്നതിനും ഖത്തർ ആസ്ഥാനമായ എൻബിഎഫ് (ന്യൂ ബാലൻസ് ഫിറ്റ്നെസ്) അക്കാദമിയുമായി സഹകരിച്ച് കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ? ആരോഗ്യ സൗഹൃദ കേരളം
- വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ തന്റെ ക്രിക്കറ്റ് അനുഭവങ്ങൾ ഉൾപ്പെടുത്തി 2024ൽ പ്രസിദ്ധീകരിച്ച പുസ്‌തകം? ലാറ: ദി ഇംഗ്ലണ്ട് ക്രോണിക്കിൾസ്
- കേന്ദ്ര സർക്കാരിൻ്റെ 2024ലെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് കാറ്റഗറിയിൽ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ സ്ഥലങ്ങൾ? കടലുണ്ടി, കുമരകം
CA 03.10.2024
- ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം നിലവിൽ വന്നത് ? കണ്ണൂർ (കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സിലാണ് സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ആരംഭിച്ചത്)
- 2022ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ ബോളിവുഡ് നടൻ ? മിഥുൻ ചക്രവർത്തി
- 2021 ലെ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവ് ? വഹീദ റഹ്മാൻ
- ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്‌തകത്തിൻ്റെ രചയിതാവ് ? കെ.ടി. ജലീൽ
- 2024ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി? ആലപ്പുഴ
- 2024 ലെ ഐഎസ്എസ്എഫ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിന്റെ വേദി? ലിമ, പെറു
- ഐ.എസ്.എൽ. ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യൻ ഫുട്ബോൾ താരം?
സുനിൽ ഛേത്രി