Current Affairs October 2024

0
290
CA October 2024

Current Affairs for PSC, UPSC, SSC Examination for the October 2024

CA 01.10.2024
  1. 70-ാമത് നെഹ്രു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം? നീലു (കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീല പൊന്മാൻ)
  2. ലോക വയോജന ദിനം ? ഒക്ടോബർ 1 (2024 Theme – Ageing with Dignity: The Importance of Strengthening Care and Support Systems for Older Persons Worldwide)
  3. ക്രിക്കറ്റിൽ അതിവേഗം 27,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡ് നേടിയത്? വീരാട് കോഹ്ലി
  4. നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്? മാർക്ക് റൂട്ടെ
  5. വ്യോമസേന മേധാവിയായി ചുമതയേറ്റത്? എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്
  6. 25 – മത് സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിനു വേദിയാകുന്നത്? കണ്ണൂർ
  7. ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് അനായാസം എത്താൻ കഴിയുന്ന എയർട്രെയിൻ (ഓട്ടോമാറ്റിക് പീപ്പിൾ മൂവർ) നിലവിൽ വരുന്ന ആദ്യ വിമാനത്താവളം? ഡൽഹി വിമാനത്താവളം
  8. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത്? കോഴിക്കോട് (ഫിലിം സൊസൈറ്റിയുടെ പേര് – ട്രാൻസ് മുദ്ര)
  9. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം? ഛത്തീസ്ഗഡ്
  10. “കൂടിയല്ല ജനിക്കുന്ന നേരത്തും” എന്ന പുസ്‌തകത്തിൻ്റെ രചയിതാവ് ? എസ്.കെ. വസന്തൻ
CA 02.10.2024
  1. 2024ൽ ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷിമാണ് ആഘോഷിച്ചത്? 155 (ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.)
  2. നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി? ഭാരത് ജൈൻ
  3. അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ വേദി? കൊച്ചി
  4. 2024 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സ് ഇന്ത്യയുടെ സ്ഥാനം? 39 (റാങ്ക് 1 – സ്വിറ്റ്സർലൻഡ്, റാങ്ക് 2 – സ്വീഡൻ, റാങ്ക് 3 – അമേരിക്ക)
  5. സായുധ സേനകളുടെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലായി (ഡി.ജി.) ചുമതലയേൽക്കുന്ന ആദ്യ വനിത? വൈസ് അഡ്‌മിറൽ ആരതി സരിൻ
  6. അടുത്തിടെ ബിസിസിഐയുടെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി (ബി.സി.സി.ഐ. സെൻ്റർ ഓഫ് എക്‌സലൻസ്) നിലവിൽ വന്നത് ? ബെംഗളൂരു, കർണാടക
  7. മൂലകോശ ചികിത്സയിലൂടെ ലോകത്താദ്യമായി ടൈപ്പ് 1 പ്രമേഹത്തിന് പ്രതിവിധി കണ്ടെത്തിയത് ഏത് രാജ്യത്താണ്? ചൈന
  8. കായിക പ്രവർത്തനങ്ങൾ താഴേത്തട്ടിൽ സജീവമാക്കുന്നതിനും ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുന്നതിനും ഖത്തർ ആസ്ഥാനമായ എൻബിഎഫ് (ന്യൂ ബാലൻസ് ഫിറ്റ്നെസ്) അക്കാദമിയുമായി സഹകരിച്ച് കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ? ആരോഗ്യ സൗഹൃദ കേരളം
  9. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ തന്റെ ക്രിക്കറ്റ് അനുഭവങ്ങൾ ഉൾപ്പെടുത്തി 2024ൽ പ്രസിദ്ധീകരിച്ച പുസ്‌തകം? ലാറ: ദി ഇംഗ്ലണ്ട് ക്രോണിക്കിൾസ്
  10. കേന്ദ്ര സർക്കാരിൻ്റെ 2024ലെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് കാറ്റഗറിയിൽ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ സ്ഥലങ്ങൾ? കടലുണ്ടി, കുമരകം
CA 03.10.2024
  1. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം നിലവിൽ വന്നത് ? കണ്ണൂർ (കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സിലാണ് സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ആരംഭിച്ചത്)
  2. 2022ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ ബോളിവുഡ് നടൻ ? മിഥുൻ ചക്രവർത്തി
  3. 2021 ലെ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവ് ? വഹീദ റഹ്മാൻ
  4. ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്‌തകത്തിൻ്റെ രചയിതാവ് ? കെ.ടി. ജലീൽ
  5. 2024ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി? ആലപ്പുഴ
  6. 2024 ലെ ഐഎസ്എസ്എഫ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിന്റെ വേദി? ലിമ, പെറു
  7. ഐ.എസ്.എൽ. ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യൻ ഫുട്ബോൾ താരം?
    സുനിൽ ഛേത്രി

LEAVE A REPLY

Please enter your comment!
Please enter your name here