Current Affairs: September 2024

0
559

Current Affairs for the month of September 2024

01.09.2024 Current Affairs
  1. പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാംമെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 ഇനത്തില്‍ റുബീന ഫ്രാന്‍സിസ് വെങ്കലം നേടി.
  2. ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കന്നി കിരീടം നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി.
  3. നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (NSG) പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് : ബി. ശ്രീനിവാസൻ
  4. 73000 സെമി-ഓട്ടോമാറ്റിക് ആക്രമണ റൈഫിളുകൾ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിന് 837 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട രാജ്യം : അമേരിക്ക
  5. 2024 ആഗസ്റ്റിൽ കമ്മീഷൻ ചെയ്‌ത ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി : ഐ.എൻ.എസ്. അരിഘാത്
    വിശാഖപട്ടണത്തെ കപ്പൽനിർമ്മാണശാലയിലാണ് ഐ.എൻ.എസ്. അരിഘാത് നിർമ്മിച്ചത്.
  6. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരംഭിച്ച പോർട്ടൽ : She Box
  7. കേരളത്തിൽ ആദ്യമായി വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ചത് ? : മറവൻതുരുത്ത്
  8. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്തുന്ന ബിൽ പാസാക്കിയ സംസ്ഥാനം : ഹിമാചൽ പ്രദേശ്
  9. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
  10. പാരാലിംബിക്സ്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം? പ്രീതി പാൽ
  11. കടുത്ത ഭക്ഷ്യക്ഷാമം മൂലം പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ രാജ്യം? : നമീബിയ
  12. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ചെയർമാനായി ചുമതലയേറ്റത്? വി സതീഷ് കുമാർ
  13. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത സൗരോർജ്ജ ബോട്ട്? : ബറാക്കുഡ

02.09.2024 Current Affairs

  1. ബി പി എൽ വിഭാഗത്തിൽപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന പദ്ധതി: മന്ദഹാസം
  2. അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതി: അഭയകിരണം
  3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതി : സഹായഹസ്തം
  4. പാരാലിമ്പിക്സിൽ അത്ലറ്റിക്സ് വനിതാ ടി-35 വിഭാഗം 200 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടുന്ന ഇന്ത്യൻ താരം : പ്രീതി
  5. അന്താരാഷ്ട്ര നാളികേര ദിനം : സെപ്റ്റംബർ 2
  6. പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് : ഷാജി എൻ കരുൺ
  7. 2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് 1 വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ ഷൂട്ടൽ : അവനി ലേഖ്റ
  8. 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്‌എച്ച് 1 വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഷൂട്ടൽ : മനീഷ് നർവാൾ
  9. സംസ്ഥാന ക്ഷേത്രകലാ അക്കാദമിയുടെ 2022ലെ ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് അർഹയായത് : KS ചിത്ര

03.09.2024 Current Affairs
  1. ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?: നരേന്ദ്രമോദി
  2. 2024 ജി7 ഉച്ചകോടിയുടെ വേദി?: പുഗ്ലി, ഇറ്റലി
  3. കേന്ദ്രസർക്കാർ പദ്ധതി പ്രകാരം റേഷൻ കടകൾക്ക് നൽകുന്ന പുതിയ പേര്? : ജൻ പോഷൺ കേന്ദ്രം
  4. ഉപഭോക്തതർക്ക് പരിഹാര കമ്മീഷൻ്റെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കുന്നത്? : ജസ്റ്റിസ് ബി സുധീന്ദ്രകുമാർ
  5. ലോക വ്യാപാര സംഘടനയുടെ (WTO) 13-ാം മന്ത്രിതല സമ്മേളനത്തിന് വേദിയാകുന്നത്? : അബുദാബി
  6. ലോകത്തിൽ ആദ്യമായി ചന്ദ്രൻ്റെ സമ്പൂർണ്ണ HD ജിയോളോജിക്കൽ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം? : ചൈന
  7. ദേശീയ കായിക വേദിയുടെ 2024 ഉമ്മൻചാണ്ടി പുരസ്‌കാരം നേടിയത്? : പി. ആർ. ശ്രീജേഷ്, കെ. കെ.സന്തോഷ്
  8. ICC വനിത ഏകദിന ലോകകപ്പിന്റെ വേദി ? : ഇന്ത്യ
  9. ഇന്ത്യയിൽ ഗൂഗിളിൻ്റെ എ.ഐ. ലാബ് നിലവിൽ വരുന്നത്? : ചെന്നൈ

04.09.2024 Current Affairs
  1. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ (KFC) സ്റ്റാർട്ടപ്പ് കോൺക്ലേവിന് വേദിയായത്?: തിരുവനന്തപുരം
  2. 2024 പാരീസ് പാരാലിമ്പിക്‌സിൽ ബാഡ്‌മിൻ്റൺ SL3 വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയത് ? : നിതേഷ് കുമാർ
  3. ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിതനായത് ? : ഡോ. ടി.വി. സോമനാഥൻ
  4. ഇന്ത്യ-ഫ്രഞ്ച് നാവികസേനയുടെ 2024 പതിപ്പ് ‘വരുണ’ മെഡിറ്ററേനിയൻ കടലിൽ 2024 സെപ്റ്റംബർ 2-4 വരെ നടന്നു.
  5. വെള്ളെഴുത്ത് (പ്രസ്ബയോപിയ) ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കുന്നതിനുള്ള തുള്ളി മരുന്ന് :പ്രെസ് വു
  6. പ്രെസ് വു വികസിപ്പിച്ചത് : എൻ്റോഡ് ഫാർമസ്യൂട്ടിക്കൽ.
  7. അപരാജിത വിമൻ ആൻഡ് ചൈൽഡ് ബിൽ 2024 പാസാക്കിയ സംസ്ഥാനം : പശ്ചിമ ബംഗാൾ (മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീ കൊല്ലപ്പെടുകയോ കോമയിലാവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം)
  8. 2024 പാരീസ് പാരലമ്പിക്സ് അത്ലറ്റിക്‌സിൽ വനിതാ 400 മീറ്ററിൽ വെങ്കലം നേടിയത് : ദീപ്തി ജീവാൻജി
  9. എയർ കേരള വിമാന സർവീസിനായി യു.എ.ഇയിലെ ബിസിനസുകാരുടെ നേതൃത്വ ത്തിൽ രൂപവത്കരിച്ച സെറ്റ് ഫ്ളൈ ഏവിയേഷൻ കമ്പനിയുടെ സി.ഇ.ഒ യായി നിയമിതനായത് : ഹരീഷ് കുട്ടി
  10. യു.എ. ഖാദർ കഥാപുരസ്കാരം നേടിയത് : ഇ.കെ. ഷാഹിന ( മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കാറ്റും വെയിലും ഇലയും പൂവുംപോലെ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 10,000 രൂപയുടെ പുസ്തകങ്ങളും 5000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം

05.09.2024 Current Affairs
  1. ദേശീയ അധ്യാപക ദിനം : സെപ്റ്റംബർ 05 (രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവ്വേപ്പിള്ളി രാധാകൃഷ്‌ണൻ്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.)
  2. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം? ഇന്ദ്രജാൽ
  3. ഏതു സംസ്ഥാനത്തു നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്? മധ്യപ്രദേശ്
  4. 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷൻമാരുടെ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം : യോഗേഷ് കതുനിയ
  5. 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷൻമാരുടെ ഹൈ ജംപ് T47 വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം : നിഷാദ് കുമാർ
  6. സ്മ‌ാർട്ട് വ്യവസായ നഗര ഇടനാഴിക്ക് കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ച കേരളത്തിലെ ജില്ല? പാലക്കാട്
  7. 2024 സാഫ് അണ്ടർ-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ : ബംഗ്ലാദേശ്
  8. 2024 ഒക്ടോബറിൽ നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് വേദിയാകുന്നത്? കൊച്ചി
  9. കേരള സംസ്ഥാന വാട്ടർ അതോറിറ്റി ആരംഭിച്ച ഉപഭോക്ത്യ പരാതി പരിഹാര സോഫ്റ്റ്വെയർ സംവിധാനം? അക്വാലും
  10. അവയവ ടിഷ്യു മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള മികച്ച സംസ്ഥാനത്തിനുള്ള അവാർഡ് ലഭിച്ചത്? തമിഴ്‌നാട്
  11. കേരളത്തിൽ പുതിയതായി നിലവിൽ വന്ന അന്തർദേശീയ കയാക്കിങ് സെൻ്റർ സ്ഥിതി ചെയുന്നത്? പുലികയം, കോഴിക്കോട്

06.09.2024 Current Affairs
  1. പ്രശസ്ത ഇന്ത്യൻ ഗുസ്‌തി താരം സാക്ഷി മാലിക്കിന്റെ ആത്മകഥ : വിറ്റ്നസ് (ജൊനാതൻ സെൽവരാജുമായി ചേർന്നാണ് എഴുതിയത്.)
  2. 80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയത് : മുത്തൂറ്റ് ഫിനാൻസ്
  3. 2024 പാരീസ് പാരാലിമ്പിക്‌സിൽ ആർച്ചറിയിലെ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യൻ താരം : ഹർവീന്ദർ സിങ് ( പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹർവീന്ദർ.)
  4. അറബിക്കടലിൽ രൂപം കൊണ്ട ‘അസ്‌ന‘ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം : പാകിസ്‌താൻ
  5. 2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈ ജംപ് T63 വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം : ശരത് കുമാർ (ഇതേ വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെങ്കല മെഡൽ സ്വന്തമാക്കി.)
  6. ബംഗാൾ ഉൾക്കടൽ തീരദേശരാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാന്മാർ, തായ്ലൻഡ്, ശ്രീലങ്ക എന്നിവയുടെ സാങ്കേതിക സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബിംസ്റ്റഡ് ഡയറക്ടറായി ചുമതലയേറ്റ മലയാളി? പ്രശാന്ത് ചന്ദ്രൻ
  7. കാഴ്‌ചയുടെ തന്മാത്രകൾ എന്ന പുസ്‌തകം രചിച്ചത്? ബ്ലസി
  8. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്ക്? ഖവ്ദ സോളാർ പാർക്ക്, ഗുജറാത്ത്
  9. 2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷന്മാരുടെ ക്ലബ് ത്രോയിൽ (F 51 വിഭാഗം) സ്വർണ്ണം നേടിയത്? ധരംബീർ സിംഗ്
  10. 2024 പാരീസ് പാരാലിമ്പിക്‌സ്‌ ആർച്ചറിയിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണം നേടിയത്? ഹർവീന്ദർ സിംഗ്
  11. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൽപ്പിത സർവ്വകലാശാല പദവി നൽകാൻ തീരുമാനിച്ച സ്ഥാപനങ്ങൾ? പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
  12. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിലും സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയിലും അത്യാധുനിക രീതിയിൽ പഴം പച്ചക്കറി കൃഷി ആരംഭിക്കുന്ന കൃഷിവകുപ്പിൻ്റെ പദ്ധതി? നവോത്ഥാൻ പദ്ധതി

07.09.2024 Current Affairs
  1. സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഭീഷണിയും അപമാനവും ആക്രമണവും നേരിടുന്നതിൽ ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം? കേരളം
  2. തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് പുനർവിഭജനത്തിൽ ഏറ്റവും കൂടുതൽ വാർഡ് കൂടിയ ജില്ല? മലപ്പുറം
  3. കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത് ? തുഹിൻ കാന്ത പണ്ഡെ
  4. വന്യജീവി, പരിസ്ഥിതി മേഖലയിലെ ആഗോള പുരസ്‌കാരമായ ജാക്‌സൺ വൈൽഡ് ലെഗസി പുരസ്‌കാരത്തിനർഹനായ ഇന്ത്യൻ വംശജൻ? മൈക്ക് പാണ്ഡെ
  5. വിമുക്തഭടന്മാരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി? പ്രോജക്ട് നമാം
  6. ദേശീയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്ത് ആദ്യത്തെ വിദേശ സർവകലാശാല ക്യാമ്പസ് സ്ഥാപിതമാകുന്നത്? ഗുരുഗ്രാം
  7. റിലയൻസ് അവതരിപ്പിക്കുന്ന സമഗ്ര എ.ഐ. പ്ലാറ്റ്ഫോം? ജിയോ ബ്രെയിൻ

08.09.2024 Current Affairs
  1. അന്താരാഷ്ട്ര സാക്ഷരതാ ദിനം? സെപ്റ്റംബർ 08
  2. കാപ്പ ബോർഡ് ചെയർമാനായി നിയമിതനായത്? ജസ്റ്റിസ് പി ഉബൈദ്
  3. ദേശീയ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വി.പി.സത്യന്റെ സ്‌മരണാർത്ഥം കേരള സ്പോർട്സ് പേഴ്സ‌ൺസ് അസോസിയേഷൻ (കെസ്‌പ) ഏർപ്പെടുത്തിയ കെസ്‌ – വി.പി.സത്യൻ കായിക പുരസ്‌കാരത്തിന് അർഹയായ ലോങ്ജംപ് താരം? ആൻസി സോജൻ
  4. 2024 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്‌ത സിനിമാ – സീരിയൽ – നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വ്യക്തി? വി പി രാമചന്ദ്രൻ
  5. 2024 സെപ്റ്റംബറിൽ ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായി നിയമിതനായത്? മിഷേൽ ബാർണിയെ
  6. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം സജ്ജമാക്കിയ ആപ്പ്? ഫിംസ്
  7. ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായത് ? അരുൺ ഗോയൽ
  8. ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം വരാൻ പോകുന്നത്? ദുബായ്
  9. അതിഥിത്തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി പുറത്തിറക്കിയ പ്രത്യേക മൊബൈൽ ആപ്പ്? ഭായി ലോഗ്
  10. ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്ന രാജ്യം? ഇന്ത്യ
  11. വിദേശ നാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം? 9 സ്ഥാനം
  12. ഇൻ്റർനാഷണൽ സോളാർ അലയൻസിൻ്റെ (ISA) നേതൃത്വത്തിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര സോളാർ ഫെസ്റ്റിവലിന് വേദിയായത് ? ന്യൂഡൽഹി, ഇന്ത്യ
  13. CISF ഡയറക്ടർ ജനറലായി ചുമതലയേറ്റത്? രജ്‌വീന്തർ സിംഗ് ബട്ടി
  14. 2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷവിഭാഗം ഷോട്ട്പുട്ട് F46 വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം? സച്ചിൻ സർജേറാവു ഖിലാരി
  15. 2024 യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം നേടിയത് ? ബെലാറസിന്റെ ലോക രണ്ടാം നമ്പര്‍ താരം ആര്യന സബലേങ്ക























LEAVE A REPLY

Please enter your comment!
Please enter your name here