ഹൈഡ്രജനിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയിൽ

0
441

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരൻ ഫെറി കൊച്ചിൻ ഷിപ്യാർഡാണ് നിർമ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 28 ന് ഉദ്ഘാടനം ചെയ്തു.

ഭാവി ഇന്ധന സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ നിർണായക ചുവടുവെപ്പായ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാറ്റമരൻ  ഫെറി. തദ്ദേശീയ മായി രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്ത ഹൈഡ്രജൻ കപ്പലാണിത്.

2070 ഓടെ ഇന്ത്യയിൽ ഹരിത ഗൃഹ വാതകങ്ങൾ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള പൈലറ്റ് പദ്ധതി ആയാണ് ഹൈഡ്രജൻ ഫെറി നിർമിച്ചത്. ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊർജ ഉപയോഗവും കാ ര്യക്ഷമമാണ്. ഫലത്തിൽ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറക്കുന്നതിനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here