മലേറിയ, വെസ്റ്റ്നൈൽ പനി, സിക്ക, ഡെങ്കിപ്പനി, മന്ത്, മഞ്ഞപ്പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. മലേറിയ ചതുപ്പു പനി(Marsh Fever) എന്നും അറിയപ്പെട്ടിരുന്നു.
മലേറിയ രോഗകാരിയായ പരാദത്തിന്റെ (പ്ളാസ്മോഡിയം) ജീവിതചക്രത്തെക്കുറിച്ചുള്ള പഠനത്തിന് 1902-ൽ റൊണാൾഡ് റോസ് എന്ന ബ്രിട്ടീഷുകാരനായ ഡോക്ടറിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
1897 ഓഗസ്റ്റ് 20-ന് റൊണാൾഡ് റോസ് എന്ന ഡോക്ടർ മലേറിയ പരത്തുന്നത് പെൺകൊതുകുകളാണെന്ന ഓർമപ്പെടുത്തലായാണ് ഓഗസ്റ്റ് 20 അന്താരാഷ്ട്ര കൊതുകുദിനമായി ആചരിക്കുന്നത്.
ഏപ്രില്‍ 25- ലോക മലേറിയ ദിനം .2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്.
ഡൽഹി സർക്കാർ കൊതുകിനെ നിയന്ത്രിക്കാൻ ആരംഭിച്ച ട്രെയിൻ : ‘മൊസ്കിറ്റോ ടെർമിനേറ്റർ’ അഥവാ ‘കൊതുകുകളുടെ അന്തകൻ’ 2016-ൽ ആരംഭിച്ച ട്രെയിൻ എല്ലാവർഷവും മഴക്കാലമെത്തുംമുമ്പ് സർവീസ് നടത്താറുണ്ട്.
1940 – ല്‍ ഡിഡിറ്റി (DDT) കണ്ടു പിടിക്കപ്പെട്ടത് മലേറിയപ്രതിരോധം പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തി. ഡിഡിറ്റിയെ കൂടാതെ മലത്തയോൺ (malathion) എന്ന മരുന്നു കൊതുകുകളെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. കൊതുകുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കീടനാശിനികൾ ഫോഗ് (fog) അല്ലെങ്കിൽ മിസ്റ്റ് രൂപത്തിൽ പ്രത്യേക ഉപകര ണത്തിന്റെ സഹായത്തോടെ സ്പ്രേ ചെയ്യാറുണ്ട്. ഇതിനെ ഫോഗിങ് എന്നു വിളിക്കുന്നു.
വിവിധ കൊതുകുകൾ
അനോഫിലസ് ഗാംബിയെ : ചിറകുകളിൽ പുള്ളികളും ചെറിയ ശരീരവുമുള്ളവരാണ് ഇത്തരം കൊതുകുകൾ. അനോഫിലസ് കൊതുകുകളാണ് മലേറിയക്ക് കാരണമാകുന്ന ഏകകോശ ജീവികളായ പ്ലാസ്മോഡിയങ്ങളെ വഹിക്കുന്നത്. അനോഫിലസ് കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിടുന്നു.
ക്യൂലക്സ് പിപിയെൻസ് : വെസ്റ്റ്നൈൽ പനി, ജപ്പാൻ മസ്തിഷ്ക ജ്വരം, സെയ്ന്റ് ലൂയിസ് മസ്തിഷ്കജ്വരം എന്നീ രോഗങ്ങൾ പടർത്തുന്നത് ക്യൂലക്സ് കൊതുകുകളാണ്.
ഈഡിസ് ഈജിപ്തി : കാലുകളിലെ വെള്ളവരകളാണ് ഈ കൊതുകുകളെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നത്. സിക്ക വൈറസ്, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങൾ പരത്തുന്നത് ഈ കൊതുകുകളാണ്.