കണ്ണിലെ പാളികൾ ( Eye)

0
209

കണ്ണിലെ പാളികൾ 3 എണ്ണം

1. ദൃഢപടലം (Sclera)
2. രക്തപടലം (Choroid)
3. ദൃഷ്ടിപടലം (Retina)
കണ്ണ്

ദൃഢപടലം (Sclera)

കണ്ണിന് ദൃഢത നല്ല വെളുത്ത നിറമുള്ള ബാഹ്യപാളിയാണ് ദൃഢപടലം. യോജകകലയാൽ നിർമ്മിതമാണ് ദൃഢപടലം.

  1. കോർണിയ (Cornea) : ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ട് തള്ളിയതുമായ ഭാഗമാണ് കോർണിയ. പ്രകാശ രശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്നതും കോർണിയയാണ്.
  2. കൺജങ്റ്റൈവ (Conjunctiva): ദൃഢപടലത്തിൻറെ മുൻവശത്ത് കോർണിയ ഒഴിച്ചുള്ള ഭാഗങ്ങൾ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥലമാണ് കൺജങ്റ്റൈവ.

രക്തപടലം (Choroid)

മരണ രക്തകുഴലുകൾ കാണപ്പെടുന്ന മദ്യപാനിയാണ് രക്തപടലം രക്ത പ്രധാന ഭാഗങ്ങളാണ് ഐറിസ്, പ്യൂപ്പിൾ.

  1. ഐറിസ് (Iris): കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്ത പടലത്തിന് ഭാഗം. മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.
  2. പ്യൂപ്പിൾ (Pupil) : മധ്യഭാഗത്തുള്ള സുഷിരം പ്രകാശ തീവ്രത അനുസരിച്ച് ഇതിനെ വലിപ്പം ക്രമീകരിക്കപ്പെടുന്നു.
  3. ലെൻസ് (Lens): സുതാര്യവും ഇലാസ്തികത ഉള്ളതുമായ കോൺവെക്സ് ലെൻസാണ് കണ്ണിൽ ഉള്ളത്. സ്നായുക്കൾ എന്ന ചരടുകൾ വഴി സീലിയറി പേശികളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
  4. സീലിയറി പേശികൾ ( Ciliary Muscles): ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികൾ. ഇവയുടെ സങ്കോചവും വിശ്രമാവസ്ഥ പ്രാപിക്കലും ലെൻസിന്റെ വക്രത ക്രമീകരിക്കുന്നു.

ദൃഷ്ടിപടലം ( Retina)

പ്രകാശ ഗ്രഹികൾ കാണപ്പെടുന്ന ആന്തര പാളി

  1. പീതബിന്ദു (Yellow Spot): റെറ്റിനയിൽ പ്രകാശഗ്രാഹീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം. പ്രതിബിംബത്തിന് ഏറ്റവും തെളിമ ഉള്ളത് ഇവിടെയാണ്
  2. അന്ധബിന്ദു (Blind Spot): റെറ്റിനയിൽ നിന്ന് നേത്രനാഡി ആരംഭിക്കുന്ന ഭാഗം. ഇവിടെ പ്രകാശഗ്രാഹികൾ ഇല്ലാത്തതിനാൽ കാഴ്ചയില്ല.
  3. നേത്രനാഡി (Optic Nerve) : പ്രകാശഗ്രാഹി കോശങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here