- ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? എം.വിശ്വേശരയ്യ
- ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ അഥവാ പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ എന്ന കൃതി രചിച്ചതാര്? എം.വിശ്വേശരയ്യ
- കേന്ദ്രമന്ത്രിസഭയുടെ ഒരു പ്രമേയത്തിലൂടെ ആസൂത്രണ കമ്മിഷനു രൂപം നൽകിയതെന്ന്? 1950 മാർച്ച് 15
- ഏത് രാജ്യത്ത് നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്? സോവിയറ്റ് യൂണിയൻ
- ഇന്ത്യയുടെ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു? ജവാഹർലാൽ നെഹ്റു
- ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു? ഗുൽസാരിലാൽ നന്ദ
ഒന്നാം പഞ്ചവത്സര പദ്ധതി
- ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു? 1951-56
- ഒന്നാം പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയ മേഖല ഏതായിരുന്നു? കാർഷികമേഖല
രണ്ടാം പഞ്ചവത്സരപദ്ധതി
- രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് : 1956-61
- ഇന്ത്യയുടെ രണ്ടാം പഞ്ചവത്സരപദ്ധതി പ്രധാന ഊന്നൽ നൽകിയ മേഖലയേത്? വ്യാവസായിക വികസനം
- അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ, ജലസേചനസൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ, കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി എങ്ങനെ അറിയപ്പെട്ടു? ഹരിതവിപ്ലവം (ഗ്രീൻ റെവല്യൂഷൻ)
- ഹരിതവിപ്ലവത്തിന്റെ ഒന്നാംഘട്ടം അരങ്ങേറിയ കാലയളവേത്? 1960 – 1970 വരെ
- ഹരിതവിപ്ലവത്തിന്റെ രണ്ടാംഘട്ടം ഏത് കാല യളവിലായിരുന്നു? 1970 – 1980 വരെ
- പാൽ, പാലുത്പന്നങ്ങൾ എന്നിവയിൽ വൻകു തിച്ചുചാട്ടം ലക്ഷ്യമിട്ട സംരംഭമേത്? ധവളവിപ്ലവം
മൂന്നാം പഞ്ചവത്സരപദ്ധതി
- മൂന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു? 1961-66
- സ്വയംപര്യാപ്തത പ്രത്യേകിച്ചും ഭക്ഷ്യമേഖല, സമ്പദ്ഘടന എന്നിവയുടെ പ്രധാന ലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതി ഏത്? മൂന്നാം പദ്ധതി
നാലാം പഞ്ചവത്സരപദ്ധതി
- നാലാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു? 1969-74
- സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം എന്നിവ മുഖ്യലക്ഷ്യങ്ങളായി പ്രഖ്യാപിച്ച പദ്ധതിയേത്? നാലാം പദ്ധതി
അഞ്ചാം പഞ്ചവത്സരപദ്ധതി
- അഞ്ചാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു? 1974-79
- ഗരീബി ഹഠാവോ അഥവാ ദാരിദ്ര്യനിർമാർജനം മുഖ്യലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതി : അഞ്ചാം പദ്ധതി
ആറാം പഞ്ചവത്സരപദ്ധതി
- ആറാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് : 1980 – 1985
- കാർഷിക-വ്യാവസായിക മേഖലകളുടെ അടി സ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ പ്രധാന ലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതി ഏത്? ആറാം പദ്ധതി
ഏഴാം പഞ്ചവത്സരപദ്ധതി
- ഏഴാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് : 1985-1990
- ആധുനികവത്കരണം, തൊഴിലവസരങ്ങളുടെ വർധന എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പദ്ധതിയേത്? ഏഴാം പദ്ധതി
എട്ടാം പഞ്ചവത്സരപദ്ധതി
- മാനവശേഷീവികസനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതി ഏത്? എട്ടാം പദ്ധതി (1992-1997)
ഒൻപതാം പഞ്ചവത്സരപദ്ധതി
- ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സര പദ്ധതി ഏത്? ഒൻപതാം പദ്ധതി (1997-2002)
- ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സര പദ്ധതി ഏത്? ഒൻപതാം പദ്ധതി (1997-2002)
- ഗ്രാമീണ വികസനവും, വികേന്ദ്രീകൃതാസൂത്രണവും മുഖ്യലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സര പദ്ധതി ഏത്? ഒൻപതാം പദ്ധതി
പത്താം പഞ്ചവത്സരപദ്ധതി
- മൂലധന നിക്ഷേപം വർധിപ്പിക്കുക എന്നത് മുഖ്യലക്ഷ്യമായെടുത്ത പദ്ധതിയേത്? പത്താം പദ്ധതി (2002-2007)
- സ്ത്രീശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകിയ പഞ്ചവത്സരപദ്ധതി ഏത്? പത്താം പദ്ധതി
പതിനൊന്നാം പഞ്ചവത്സരപദ്ധതി
- ഇന്ത്യയുടെ പതിനൊന്നാം പഞ്ചവത്സരപദ്ധതി യുടെ കാലയളവ് ഏതായിരുന്നു : 2007 – 2012
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി
- അവസാന പഞ്ചവത്സര പദ്ധതി : പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി
- മുഖ്യ ലക്ഷ്യം : സുസ്ഥിര വികസനം