Thursday, July 4, 2024
HomeKPSC Helperഗോവ വിമോചനം; Goa Liberation Day December 19

ഗോവ വിമോചനം; Goa Liberation Day December 19

ഗോവ വിമോചനത്തിന് 60 വയസ്സ്. 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് അന്ത്യം കുറിച്ച് ഗോവ സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയിട്ട് 2021 ഡിസംബർ 19 ന് 60 വർഷം.

1961ലാണ് ഗോവയുടെ മോചനത്തിന് “ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ പട നീക്കം നടത്തിയത്. കര, നാവിക, വ്യോമ സേനകൾ പങ്കെടുത്ത 36 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ, ഗോവയിലെ പോർച്ചു ഗീസ് ഗവർണർ ജനറൽ ആയിരുന്ന മാനുവൽ അന്റോണിയോ വസാലിയോ ഇ സിൽവ ഡിസംബർ 19നു കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിട്ടു.

ഗോവയ്ക്കൊപ്പം ദാമൻ, ദിയു എന്നീ പ്രദേ ശങ്ങളും പോർച്ചുഗീസുകാരിൽനിന്നു മോചി പ്പിച്ചു. 5 മാസം മിലിറ്ററി ഗവർണർ ജനറൽ ഭരിച്ച ഗോവ പിന്നീടു കേന്ദ്രഭരണമായി.
ഗോവയിലെ ഇന്ത്യയുടെ പോരാട്ടത്തിന് നെടുനായകത്വം വഹിച്ചത് മലയാളിയായ ലഫ്റ്റനന്റ് ജനറൽ കെ.പി.കാൻഡത്ത് ആയിരുന്നു. ‘ഗോവ വിമോചന നായകൻ’ എന്നറിയപ്പെടുന്ന ഒറ്റപ്പാലം സ്വദേശിയായ കുഞ്ഞിരാമൻ പാലാട്ട് കാൻഡത്ത് പിന്നീട് ഗോവയുടെ ആദ്യ ലഫ്റ്റനന്റ് ഗവർണറുമായി.

1987 മേയ് 30നാണ് ഗോവ സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയാണ് ഇന്ന് വിനോദസഞ്ചാര മേഖലയിൽ രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular