പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ സ്വന്തമായി വീട്ടിൽ പരിശോധിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി : സാന്ത്വനം
ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടിയുള്ള സംസ്ഥാന തൊഴിൽ വകുപ്പ് പദ്ധതി : ശരണ്യ
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് ചികിത്സ നൽകുന്ന പദ്ധതി : താലോലം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കേരള സർക്കാർ നടപ്പിലാക്കുന്ന നഗര തൊഴിൽ പദ്ധതി : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
മൂന്നു വയസ്സിനു താഴെയുള്ള കേൾവി ശേഷി കുറഞ്ഞ കുട്ടികൾക്കായുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി : ശ്രുതിതരംഗം
ആക്രമണത്തിനിരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും നിയമപരമായ പരിരക്ഷ നൽകുന്ന സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് പദ്ധതി : ഭൂമിക
എയ്ഡ്സ് ബോധവൽക്കരണത്തിനായി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി : ആയുർദളം
ഏതു വകുപ്പ് നടപ്പാക്കുന്ന പദ്ധതി ആണ് വഴിയോരം : ടൂറിസം വകുപ്പ്
കിടപ്പു രോഗികളുടെ ശുശ്രൂഷകൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി : ആശ്വാസകിരണം
സുഗമ ഭാരത് അഭിയാൻ ഏതു വിഭാഗക്കാരുടെ ക്ഷേമമാണ് ലക്ഷ്യമിടുന്നത് : ഭിന്നശേഷിക്കാർ
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീസൗഹൃദ ഇടം സൃഷ്ടിക്കുന്നതിനും കുടുംബശ്രീ ആരംഭിച്ച പദ്ധതി : നിർഭയ
നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി : എല്ലാരും പാടത്തേക്ക്
കേരള സർക്കാരിൻറെ കമ്മ്യൂണിറ്റി പോലീസിംഗ് സംരംഭം : ജനമൈത്രി
ലോക ബാങ്കിൻറെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ഗ്രാമീണ ജലവിതരണ പരിസര ശുചിത്വ പദ്ധതി : ജലനിധി
വിദ്യാകിരണം പദ്ധതി : ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ഒന്നാംക്ലാസ് മുതൽ പി.ജി./പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നതിനായി സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ സർക്കാർ അഗീകൃത കോഴ്സുകൾ വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി. ഒരു ലക്ഷം രൂപ വരുമാനപരിധി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.
വിദ്യാജ്യോതി പദ്ധതി: ഗവ. എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് മുതൽ പി.ജി. കോഴ്സ് വരെ 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള സഹായധനം നൽകുന്ന പദ്ധതി. അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.
മാതൃജ്യോതി പദ്ധതി : ഭിന്നശേഷിക്കാരിയായ മാതാവിന് പ്രസവാനന്തരം തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രതിമാസം 2000 രൂപ നിരക്കിൽ കുട്ടിക്ക് രണ്ടുവയസ്സാകുന്നതുവരെ സഹായധനം നൽകുന്ന പദ്ധതി.
പരിണയം പദ്ധതി : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഭിന്നശേഷിക്കാരായ വനിതകളെയും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കളെയും നിയമാനുസൃതം വിവാഹം ചെയ്തയക്കുന്നതിനുള്ള ചെലവിലേക്ക് സാമ്പത്തികസഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കൾക്ക് ഒറ്റത്തവണ സഹായധനമായി 30,000 രൂപ വിതരണംചെയ്യുന്നു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമാകരുത്
സ്വാശ്രയ പദ്ധതി : തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എൽ. കുടുംബത്തിൽപ്പെട്ട മാതാവിന്/രക്ഷകർത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയംതൊഴിൽ ആരംഭിക്കുന്നതിന് ഒറ്റത്തവണ സഹായധനം നൽകുന്ന പദ്ധതി. ഒറ്റത്തവണ സഹായധനമായി 35,000 രൂപ അനുവദിക്കുന്നു. ശാരീരിക, മാനസിക വെല്ലുവിളി 70 ശതമാനമോ അതിൽക്കൂടുതലോയുള്ള വ്യക്തികളുടെ മാതാവാകണം വിധവകൾ; ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകൾ, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിൽനിന്നു സഹായം ലഭ്യമാകാത്ത സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക് അപേക്ഷിക്കാം. സ്വയംതൊഴിൽ സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർക്ക് സമർപ്പിക്കണം.