Thursday, July 4, 2024
HomeKPSC HelperKerala Renaissanceകാവാരിക്കുളം കണ്ഠൻ കുമാരൻ

കാവാരിക്കുളം കണ്ഠൻ കുമാരൻ

1863 ഒക്ടോബർ 25നു മല്ലപ്പള്ളി പെരുമ്പട്ടി ഗ്രാമത്തിൽ കണന്റെയും മാണിയുടെയും മകനായി ജനിച്ചു. ശ്രീമൂലം പ്രജാസഭാ അംഗമായിരുന്ന കണ്ഠൻ കുമാരൻ തിരുവിതാംകൂറിൽ 52 ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചു.
ഈ വിദ്യാലയങ്ങൾ പിന്നീട് സർക്കാർ
ഏറ്റെടുക്കുകയും ഗവ. വെൽഫെയർ സ്കൂ
ളുകളായി മാറുകയും ചെയ്തു.

1915 മുതൽ 1932 വരെ ആണ് പ്രജാസഭാ അംഗമാ യി പ്രവർത്തിച്ചത്. ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ചാണു തിരുവനന്തപുരത്ത് പ്രജാസഭാ യോഗത്തിനെത്തിയിരുന്നത്. പാവപ്പെട്ട വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, ലപ്സം ഗ്രാന്റ് എന്നിവ അനുവദിക്കണമെന്ന് പ്രജാസഭയിൽ ആദ്യമായി ആവശ്യപ്പെട്ടതു കണ്ഠൻ കുമാരൻ ആണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്, സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനുള്ള തടസ്സം, ഈറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയവ അദ്ദേഹം പ്രജാസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഭൂപ്രശ്നം ഉന്നയിച്ചു വിവിധ സ്ഥലങ്ങളിൽ ഭൂമി പതിച്ചു വാങ്ങി.

സാംബവ സമുദായം നേരിട്ടിരുന്ന വെല്ലു വിളികൾ അതിജീവിക്കുന്നതിന് 1911ൽ
ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സഭയ്ക്കു രൂപം നൽകി. പരിഷ്കൃത ജീവിത ത്തെക്കുറിച്ചുള്ള ബോധവൽക്കരണം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ഭൂമിക്കും അതിൽ കൃഷി ചെയ്യുന്നതിനുമുള്ള അവകാശം, വസ്ത്ര- ശരീര- പരിസര ശുദ്ധി എന്നിവയിൽ ഊന്നിയായിരുന്നു സംഘടനയുടെ പ്രവർത്തനം. 1934 ഒക്ടോബർ 16 നാണു വിടപറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular