Wednesday, July 3, 2024
HomeKPSC Helperഭരണഘടന ലിസ്റ്റുകൾ; Lists of Constitution

ഭരണഘടന ലിസ്റ്റുകൾ; Lists of Constitution

  1. ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൂന്ന് ലിസ്റ്റുകൾ : യൂണിയൻ ലിസ്റ്റ് , സംസ്ഥാന ലിസ്റ്റ് , കൺകറന്റ് ലിസ്റ്റ്
  2. മൂന്നു ലിസ്റ്റുകളെ പറ്റി പ്രതിപാദ്യം ഉള്ള ഭരണഘടനയിലെ പട്ടിക : ഏഴാം പട്ടിക
  3. മൂന്നിനും ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം : അനുഛേദം 246
  4. യൂണിയൻ ലിസ്റ്റിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ അധികാരമുള്ള താർക്ക് : പാർലമെൻറ്
  5. സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണ അധികാരം ആർക്കാണ് : സംസ്ഥാന നിയമസഭകൾക്ക്
  6. പാർലമെൻറ് സംസ്ഥാന നിയമസഭകൾക്കും നിയമനിർമ്മാണ അധികാരമുള്ള സംയുക്ത ലിസ്റ്റ് : കൺകറണ്ട് ലിസ്റ്റ്
  7. സംസ്ഥാന ലിസ്റ്റിലോ സമാവർത്തി ലിസ്റ്റിലോ ഉൾപ്പെടാത്ത വിഷയങ്ങൾ എങ്ങനെ അറിയപ്പെടുന്നു : അവശിഷ്ടവിഷയങ്ങൾ
  8. സംസ്ഥാന ലിസ്റ്റിലെ സമാവർത്തി ലിസ്റ്റിലോ എണ്ണി പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും വിഷയം സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളതാർക്ക് : പാർലമെന്റിന്
  9. യൂണിയൻ സംസ്ഥാന ലിസ്റ്റുകൾക്ക് ഇന്ത്യൻ ഭരണഘടന മാതൃകയാക്കിയിരിക്കുന്ന രാജ്യം: കാനഡ
  10. കൺകറൻറ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഭരണഘടന കടമെടുത്തിരിക്കുന്നത് : ഓസ്ട്രേലിയ
  11. കേന്ദ്രത്തിന് അവശിഷ്ട അധികാരങ്ങൾ എന്ന ആശയം ഏത് രാജ്യത്തിന്റെ മാതൃകയിലുള്ളതാണ് :കാനഡ
  12. ഭരണഘടന നിലവിൽ വരുമ്പോൾ യൂണിയൻ ലിസ്റ്റിൽ ഉണ്ടായിരുന്ന വിഷയങ്ങൾ എത്ര : 97
  13. ഭരണഘടന നിലവിൽ വരുമ്പോൾ സംസ്ഥാന ലിസ്റ്റിൽ എത്ര വിഷയങ്ങളാണ് ഉണ്ടായിരുന്നത് : 66
  14. ഭരണഘടന നിലവിൽ വരുമ്പോൾ കൺ കറണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന വിഷയങ്ങളുടെ എണ്ണം : 47
  15. ചലചിത്രങ്ങൾക്ക് പ്രദർശന അനുമതി ഏത് ലിസ്റ്റിലെ വിഷയമാണ്: യൂണിയൻ ലിസ്റ്റ്
  16. 1976 ലെ 42 ാം ഭരണഘടന ഭേദഗതിയിലൂടെ ആറ് വിഷയങ്ങൾ കൂട്ടിച്ചേർത്തത് ഭരണഘടനയുടെ ഏത് ലിസ്റ്റിലാണ് : കൺകറന്റ് ലിസ്റ്റ്
  17. 42 ാം ഭരണഘടന ഭേദഗതിയിലൂടെ കൺകറി ലിസ്റ്റ് ഉൾപ്പെടുത്തിയ പുതിയ വിഷയങ്ങൾ: വനം, വന്യജീവി സംരക്ഷണം, ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും, വിദ്യാഭ്യാസം, അളവ് തൂക്കം, നീതി നിർവഹണം .
യൂണിയൻ ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ
പ്രതിരോധം, പൗരത്വം, സായുധസേനകൾ, ആണവോർജം, വിദേശകാര്യം, ഐക്യരാഷ്ട്രസഭ, നായതന്ത്രം ബന്ധങ്ങൾ, ദേശീയപാതകൾ, ലൈറ്റ് ഹൗസുകൾ, പ്രധാന തുറമുഖങ്ങൾ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, കറൻസി, റിസർവ് ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്, ഭാഗ്യക്കുറികൾ, ബാങ്കിംഗ്, ഇൻഷുറൻസ്, സ്റ്റോക്ക് എക്സ്ചേഞ്ച്, സെൻസസ്
സ്റ്റേറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ
പോലീസ്, ജയിൽ, പൊതുജനാരോഗ്യം, കൃഷി, ജലസേചനം, ഫിഷറീസ്, ചന്തകൾ, സത്രങ്ങൾ, തിയറ്ററുകൾ, പന്തയം, സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ, ലാൻഡ് റവന്യൂ, കാർഷികാദായ നികുതി, ടോളുകൾ
കൺകറൻറ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ
ക്രിമിനൽ നിയമം, വിവാഹം, ഡൈവേഴ്സ്, പാപ്പരാകൽ, ട്രസ്റ്റുകൾ, നീതിനിർവഹണം, കോടതിയലക്ഷ്യം, ഭ്രാന്ത്, മൃഗങ്ങളോടുള്ള ക്രൂരത തടയൽ, വനങ്ങൾ, വന്യജീവി സംരക്ഷണം, മായം ചേർക്കൽ, സാമ്പത്തിക-സാമൂഹികാസൂത്രണം, ജനസംഖ്യ നിയന്ത്രണം-കുടുംബാസൂത്രണം, ട്രേഡ് യൂണിയനുകൾ, സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ചാരിറ്റബിൾ സ്ഥാപനങ്ങൾ ജനനം-മരണ രജിസ്ട്രേഷൻ, വിലനിയന്ത്രണം, ഫാക്ടറികൾ, വിദ്യുച്ഛക്തി, ദിനപത്രങ്ങൾ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular