ഡൽഹി സുൽത്താനേറ്റിന്റെ ഭരണത്തിന് അവസാനം കുറിച്ചു നിലവിൽ വന്ന രാജവംശമാണ് മുഗൾ രാജവംശം.
1526 ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശമായ ലോദി വംശത്തിലെ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബർ ആണു മുഗൾ സാമ്രാജ്യത്തിനു തുടക്കം കുറിച്ചത്.
ബാബർ മുതൽ ഔറംഗസീബ് വരെയുള്ള 6 ചക്രവർത്തിമാരാണ് മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധരായ ചക്രവർത്തിമാർ. ഔറംഗസീബിനു ശേഷം മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
- മുഗൾ വംശ സ്ഥാപകൻ.
- ഇന്ത്യയിൽ യുദ്ധരംഗത്ത് വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ആദ്യം ഉപയോഗിച്ച ഭരണാധികാരി.
- മാമ്പഴത്തെ ‘ഹിന്ദുസ്ഥാന്റെ തനതു ഫലം’ എന്നു വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി.
- ബാബർ എന്ന വാക്കിന്റെ അർഥം “സിംഹം’ എന്നാണ്.
- 1527 ലെ ഖണ്വ യുദ്ധത്തിൽ റാണാ സംഗയെ പരാജയപ്പെടുത്തിയ മുഗൾ ഭരണാധികാരി.
- മുഗൾ പൂന്തോട്ട നിർമാണ പാരമ്പര്യത്തിനു തുടക്കം കുറിച്ച ഭരണാധികാരി.
- ഏറ്റവും സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ട ഭരണാധികാരി.
- ഇന്ത്യയിലെ പഴക്കം ചെന്ന മുഗൾ ഗാർഡനായ ആരം ബാഘ് പണി കഴിപ്പിച്ച ഭരണാധികാരി.
- ആത്മകഥ രചിച്ച ആദ്യ മുഗൾ ചക്രവർത്തി (തുസുക് ഇ ബാബരി),
- ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല’ എന്നു പ്രസ്താവിച്ച മുഗൾ ചക്രവർത്തി,
- ബാബർ ചക്രവർത്തിയുടെ പുത്രൻ.
- ‘ഭാഗ്യവാൻ’ എന്നാണു ഹുമയൂൺ എന്ന വാക്കിന്റെ അർഥം.
- ഭരണത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്ന ഏകമുഗൾ ഭരണാധികാരി.
- ഡൽഹിക്കു സമീപം ദിൻ പന എന്ന നഗരം പണികഴി പ്പിച്ച ചക്രവർത്തി.
- 1539 ലെ ചൗസ യുദ്ധത്തിലും 1540 ലെ കനൗജ് യുദ്ധത്തിലും ഷേർഷാ സൂരിയോടു പരാജയപ്പെട്ട മുഗൾ ചക്രവർത്തി.
- 1556 ൽ ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽ നിന്നു വീണു മരിച്ച മുഗൾ ഭരണാധികാരി.
- ജീവിതകാലം മുഴുവൻ ഉരുണ്ടു മറിഞ്ഞു നടക്കുകയും ജീവിതത്തിൽ നിന്നു ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്ത വ്യക്തി’ എന്നു ചരിത്രകാരൻ ലെയ്ൻ പൂൾ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി.
- നിസാം എന്ന കടത്തുകാരന് ഒരു ദിവസത്തെ രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി.
- ഹുമയൂണിന്റെ ജീവചരിത്രമായ ഹുമയൂൺ നാമ രചിച്ചത് ഗുൽബദൻ ബീഗമാണ്.
- ഹുമയൂൺ ചക്രവർത്തിയുടെ പുത്രൻ.
- അക്ബർ എന്ന വാക്കിന്റെ അർഥം “മഹാൻ’ എന്നാണ്.
- 1556 ലെ രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ ഹെമുവിനെ പരാജയപ്പെടുത്തിയ മുഗൾ ചക്രവർത്തി.
- ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഗൾ ചക്രവർത്തിയായവ്യക്തി.
- മുഗൾ ഭരണസംവിധാനത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന ഭരണാധികാരി.
- അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ,
- ഫത്തേപൂർ സിക്രിയും ലഹോർ കോട്ടയും പണി കഴിപ്പിച്ച രാജാവ്.
- നിരക്ഷരനായ മുഗൾ ചക്രവർത്തി’ എന്നറിയപ്പെടുന്ന ഭരണാധികാരി.
- കലിമ, ഇലാഹി എന്നീ സ്വർണ നാണയങ്ങൾ പുറത്തിറക്കിയ മുഗൾ ഭരണാധികാരി.
- ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി.
- ബാദ്ഷ ഇ ഹിന്ദ് എന്ന സ്ഥാനം സ്വീകരിച്ച മുഗൾ ഭരണാധി
- 1600ൽ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ കാലത്തെ മുഗൾ ഭരണാധികാരി.
- ഇബാദത്ത് ഖാന എന്ന പ്രാർഥനാ മന്ദിരവും ദിൻ ഇലാഹി എന്ന മതവും സ്ഥാപിച്ച മുഗൾ ഭരണാധികാരി.
- ജസിയ എന്ന നികുതി നിർത്തലാക്കിയ മുഗൾ ഭരണാധികാരി.
- ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹജ്ജ് യാത്ര ആവിഷ്കരിച്ച മുഗൾ ഭരണാധികാരി.
- ‘നവരത്നങ്ങൾ’ എന്നറിയപ്പെട്ട മന്ത്രി സദസ് ഉണ്ടായിരുന്ന മുഗൾ ഭരണാധികാരി.
- ബീർബൽ, താൻസെൻ, രാജാ തോഡർമാൾ, മാൻസിങ്, അബുൾ ഫസൽ, അബ്ദുൾ ഫൈസി, ഫക്കീർ അസിയദിൻ, അബ്ദുൾ റഹിം ഖാൻ, മുല്ല ദൊ പ്യാസ എന്നിവരായിരുന്നു അക്ബറിന്റെ സദസ്സിലെ നവരത്നങ്ങൾ.
- അക്ബറിന്റെ വളർത്തച്ഛൻ, രാഷ്ട്രീയ ഗുരു എന്നിങ്ങനെ അറിയപ്പെടുന്നതു ബൈറാം ഖാൻ ആണ്.
- അക്ബറിന്റെ ഔദ്യോഗിക ജീവചരിത്രം അക്ബർ നാമ രചിച്ചത് അബുൾ ഫസൽ ആണ്.
- അക്ബർ ചക്രവർത്തിയുടെ പുത്രൻ.
- ജഹാംഗീർ എന്ന വാക്കിന്റെ അർഥം “ലോക ജേതാവ്’ എന്നാണ്.
- ക്യാപ്റ്റൻ വില്യം ഹോക്കിൻസും സർ തോമസ് റോയും ഇന്ത്യ സന്ദർശിച്ച സമയത്തെ മുഗൾ ഭരണാധികാരി.
- നീതിച്ചങ്ങല നടപ്പിലാക്കിയ മുഗൾ ഭരണാധികാരി
- ‘തുസുക് ഇ ജഹാംഗിരി’ എന്ന ആത്മകഥ രചിച്ച മുഗൾ ഭരണാധികാരി,
- അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി.
- ഷാലിമാർ, പിഞ്ചോർ, നിഷാന്ത് ബാഘ് എന്നീ പൂന്തോട്ടങ്ങൾ നിർമിച്ച മുഗൾ ഭരണാധികാരി.
- അനാർക്കലി- സലിം പ്രണയ കഥയിലെ നായകനായ മുഗൾ ഭരണാധികാരി.
- സൂറത്തിൽ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ ഫാക്ടറി സ്ഥാപിതമായ കാലത്തെ മുഗൾ ഭരണാധികാരി.
- ലഹോറിലെ മോത്തി മസ്ജിദ് നിർമിച്ച മുഗൾ ഭരണാധികാരി.
- കശ്മീരിനെ ഇന്ത്യയിലെ സ്വർഗം എന്നു വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി.
- ഇന്ത്യയിൽ പുകയില കൃഷിക്കു തുടക്കമിട്ട് മുഗൾ ഭരണാധികാരി.
- മുഗൾ ചിത്രകലയുടെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നതു ജഹാംഗീറിന്റെ ഭരണകാലമാണ്.
- ഭരണത്തിൽ സക്രിയമായി ഇടപ്പെട്ട, ജഹാംഗീറിന്റെ ഭാര്യയാണ് നൂർജഹാൻ.
- മെഹറുന്നീസ എന്നായിരുന്നു നൂർജഹാന്റെ ശരിയായ പേര്.
- നാണയങ്ങളിൽ പേര് ആലേഖനം ചെയ്യപ്പെട്ട ഒരേയൊരു മുഗൾ വനിതയാണു നൂർജഹാൻ.
- ജഹാംഗീർ ചക്രവർത്തിയുടെ പുത്രൻ.
- ഷാജഹാൻ എന്ന വാക്കിന്റെ അർഥം “ലോകത്തിന്റെ രാജാവ് ‘ എന്നാണ്.
- നിർമിതികളുടെ രാജകുമാരൻ, ശിൽപികളുടെ രാജകുമാരൻ എന്നീ പേരുകളിൽ അറിയപ്പെട്ട ഭരണാധികാരി.
- തലസ്ഥാനം ആഗ്രയിൽ നിന്നു ഡൽഹിയിലേ ക്കു മാറ്റിയ മുഗൾ ഭരണാധികാരി.
- ആഗ്രയിലെ മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ഭരണാധികാരി.
- ഡൽഹിയിൽ ഷാജഹാനാബാദ് എന്ന തലസ്ഥാന നഗരം പണികഴിപ്പിച്ച മുഗൾ ഭരണാധികാരി.
- മയൂര സിംഹാസനം പണി കഴിപ്പിച്ച കാലത്തെ മുഗൾ ഭരണാധികാരി.
- മകന്റെ തടവിൽ കിടന്നു മരിക്കേണ്ടി വന്ന മുഗൾ ഭരണാധികാരി.
- ദിവാൻ ഇ അസം, ദിവാൻ ഇ ഘാസ് എന്നിവ നിർമിച്ച മുഗൾ ഭരണാധികാരി.
- ഡൽഹിയിലെ ജുമാ മസ്ജിദ് നിർമിച്ച മുഗൾ ഭരണാധികാരി.
- ഭാര്യയുടെ ഓർമയ്ക്കായി ഷാജഹാൻ പണി കഴിപ്പിച്ച നിർമിതിയാണു ആഗ്രയിൽ യമുനാ തീരത്തു സ്ഥിതി ചെയ്യുന്ന താജ്മഹൽ.
- അർജുമന്ദ് ബാനു ബീഗം എന്നാണു ഷാജഹാ ന്റെ മൂന്നാമത്തെ ഭാര്യയായിരുന്ന മുംതാസ് മഹലിന്റെ ശരിയായ പേര്.
- താജ് മഹലിനെ “കാലത്തിന്റെ കവിളിലെ കണ്ണു നീർത്തുള്ളി’ എന്നു വിശേഷിപ്പിച്ചത് രവീന്ദ്രനാഥ് ടഗോറാണ്.
- മുഗൾ സാമ്രാജ്യത്തിന്റെ സുവർണ കാലം എന്നറിയപ്പെട്ടതു ഷാജഹാന്റെ ഭരണകാലഘട്ടമാണ്.
- ഉപനിഷത്തുക്കൾ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്ത, ഷാജഹാന്റെ പുത്രനാണ് ദാരാഷിക്കോ.
- ഷാജഹാൻ ചക്രവർത്തിയുടെ പുത്രൻ.
- “സിംഹാസനത്തിലെ അലങ്കാരം” എന്നാണു ഔറംഗസേബ് എന്ന വാക്കിന്റെ അർഥം.
- കൊട്ടാരത്തിനകത്തു പാട്ടും നൃത്തവും നിരോധിച്ച മുഗൾ ഭരണാധികാരി.
- ജീവിക്കുന്ന സന്ന്യാസി (സിൻഡ് പീർ) എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി.
- സഹോദരൻമാരായ ദാരാ, ഷൂജ, മുരാദ് എന്നിവരുമായി സിംഹാസനത്തിനായുള്ള യുദ്ധത്തിലേർപ്പെട്ട മുഗൾ ഭരണാധികാരി.
- പിതാവിന്റെ മരണത്തെ തുടർന്നല്ലാതെ
- സിംഹാസനത്തിലെത്തിയ ഏക മുഗൾ ഭരണാധികാരി.
- ലഹോറിലെ ബാദ്ഷാഹി മോസ്ക്, ഡൽഹിയിലെ പേൾ മോസ്ക് എന്നിവ നിർമിച്ച മുഗൾ ഭരണാധികാരി.
- ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി.
- വീണ വാദനത്തിൽ പ്രാവീണ്യം നേടിയിരുന്ന മുഗൾ ഭരണാധികാരി.
- ഡെക്കാൻ നയം നടപ്പിലാക്കിയ മുഗൾ ഭരണാധികാരി.
- മുഗൾ സാമ്രാജ്യത്തിലെ “ബുദ്ധിമാനായ വിഡ്ഢി’ എന്നറിയപ്പെട്ട ഭരണാധികാരി.
- ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മുഗൾ ഭരണാധികാരി.
- 1665 ൽ മറാത്താ സാമ്രാട്ട് ശിവജിയുമായി പുരന്ദർ ഉടമ്പടിയിൽ ഏർപ്പെട്ട മുഗൾ ഭരണാധികാരി
- 1659 ൽ ലോക ജേതാവ് എന്ന അർഥത്തിൽ ‘ആലംഗീർ’ എന്ന പേര് സ്വീകരിച്ച മുഗൾ ഭരണാധികാരി.
- ഔറംഗസീബിന്റെ ആദ്യ പത്നി ദിൽ റാസ് ഭാനു ബീഗത്തിന്റെ സ്മരണയ്ക്കായി മകൻ അസ്ലം ഷാ പണി കഴിപ്പിച്ചതാണു ബീവി കാ മഖ്ബറ.
- പാവങ്ങളുടെ താജ് മഹൽ, ഡക്കാനിലെ താജ് മഹൽ എന്നിങ്ങനെ അറിയപ്പെടുന്ന നിർമിതിയാണു ബീവി കാ മഖ്ബറ.