ദേശീയ / സംസ്ഥാന ബാലാവകാശ കമ്മീഷൻ| POCSO 2012

0
262

കുട്ടികളുടെ അവകാശത്തിനുവേണ്ടി ബാലാവകാശ കമ്മീഷൻ നിയമം പാസാക്കിയത് 2005ലാണ്. ബാലാവകാശ നിയമം നിലവിൽ വന്നത് 2006ലാണ്. ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് 2007.

ബാലാവകാശ കമ്മീഷനിൽ ഒരു അധ്യക്ഷനും ആറ് അംഗങ്ങളും ഉണ്ട് . അധ്യക്ഷന്റെ കാലാവധി മൂന്നു വർഷമോ അല്ലെങ്കിൽ 65 വയസ്സ് . അംഗങ്ങളുടെ കാലാവധി മൂന്നു വർഷമോ അല്ലെങ്കിൽ 60 വയസ്സ് ആണ്

ദേശീയ ബാലാവകാശ കമ്മീഷൻ ആദ്യ അധ്യക്ഷ ശാന്ത സിൻഹ ആണ്. നിലവിൽ ബാലാവകാശ കമ്മീഷൻ ചേയപേഴ്സൺ പ്രിയങ്ക് കനൂൻ ഗോ ആണ്

കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത് 2013 ജൂൺ മൂന്നിനാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന് നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റിനാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന് തെരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കാലാവധി മൂന്നു വർഷം അല്ലെങ്കിൽ 65 വയസ്സ് വരെയാണ് . അംഗങ്ങളുടെ കാലാവധി മൂന്നു വർഷമോ അല്ലെങ്കിൽ 60 വയസ്സ് വരെ ആണ് . സംസ്ഥാന ബാലാവകാശ കമ്മീഷന് ആദ്യ അധ്യക്ഷൻ നീല ഗംഗാധരൻ ആയിരുന്നു. നിലവിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ ആണ്.

POCSO Act (Protection of Child from Sexual Offence act)

പോക്സോ നിയമം കേന്ദ്രസർക്കാർ പാസാക്കിയത് 2012-ലാണ് ആണ് നിയമം നിലവിൽ വന്നത് 2012 നവംബർ 14 ന്. 2019 ൽ നിയമം ഭേദഗതി ചെയ്തു. പോസ്കോ നിയമപ്രകാരം കുറഞ്ഞ ശിക്ഷ 10 വർഷം തടവോ ജീവപര്യന്തമോ ആണ് . 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്വന്തം ബന്ധുക്കൾ തന്നെയാണ് കുട്ടികൾക്കെതിരെ അതിക്രമം നടത്തുന്നത് എങ്കിൽ 20 വർഷം തടവ് അല്ലെങ്കിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here