Friday, July 5, 2024
HomeKPSC Helperപ്രകാശസംശ്ലേഷണം നടക്കുന്ന വിവിധ ഘട്ടങ്ങൾ

പ്രകാശസംശ്ലേഷണം നടക്കുന്ന വിവിധ ഘട്ടങ്ങൾ

സസ്യഭാഗങ്ങൾക്ക് പച്ച നിറം നൽകുന്നത് ഹരിതകമാണ്.പ്രകാശസംശ്ലേഷണം നടക്കുന്നത് ഹരിതകണങ്ങളിലാണ്. ഇലകളിൽ മാത്രമല്ല, എവിടെയൊക്കെ ഹരിതകണങ്ങളുണ്ടോ അവിടെയെല്ലാം പ്രകാശസംശ്ലേഷണം നടക്കുന്നു. ഹരിതകണത്തിലെഗ്രാനകളിലാണ് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണ കങ്ങൾ കാണപ്പെടുന്നത്. ഹരിതകം a (Chlorophyll a), ഹരിതകം b (Chlorophyll b), കരോട്ടിൻ (Carotene), സാന്തോഫിൽ (Xanthophyll) എന്നീ വർണകങ്ങളാണ് ഗ്രാനയിലുള്ളത്. ഈ വർണകങ്ങൾക്കെല്ലാം പ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുണ്ട്. എന്നാൽ ഹരിതകം a യ്ക്ക് മാത്രമേ പ്രകാശസംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കാൻ കഴിയൂ. മറ്റു വർണകങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്ത് ഹരിതകം a യിലേക്ക് കൈമാറുന്നു. അതിനാൽ ഇവയെ സഹായകവർണകങ്ങൾ (Accessory pigments) എന്നു വിളിക്കുന്നു.

പ്രകാശസംശ്ലേഷണത്തിൻറെ രണ്ട് ഘട്ടങ്ങൾ

പ്രകാശഘട്ടം

  • ഗ്രാനയിലാണ് പ്രകാശഘട്ടം നടക്കുന്നത്
  • പ്രകാശം ഉപയോഗിക്കുന്നു
  • ജലം വിഘടിച്ച് ഓക്സിജൻ പുറന്തള്ളപ്പെടുകയും ഹൈഡ്രജൻ സ്ട്രോമയിൽ എത്തുകയും ചെയ്യുന്നു
  • പ്രകാശോർജം രാസോർജമാക്കി ATP യിൽ സംഭരിക്കുന്നു

ഇരുണ്ട ഘട്ടം

  • ഇരുണ്ട ഘട്ടം നടക്കുന്നത് സ്ട്രോമയിലാണ്
  • ATP യിലെ ഊർജം ഉപയോഗിച്ച് ഹൈഡ്രജനെ കാർബൺഡയോക്സൈഡുമായി ചേർത്ത് ഗ്ലൂക്കോസ് നിർമ്മിക്കുന്നു

പ്രകാശ ഘട്ടത്തിലെ തുടർച്ചയായാണ് ഇരുണ്ട ഘട്ടം നടക്കുന്നത്. ഇരുണ്ട ഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനങ്ങൾ കണ്ടെത്തിയത് മെൽവിൻ കാൽവിൻ എന്ന ശാസ്ത്രജ്ഞനാണ് അതിനാൽ കാൽവിൻ ചക്രം (Calvin cycle) എന്നറിയപ്പെടുന്നു. ഈ കണ്ടെത്തലിന് അദ്ദേഹത്തിന് 1961 നോബൽ സമ്മാനം ലഭിച്ചു

ATP- ഊർജ്ജ നാണയങ്ങൾ

ജീവ കോശങ്ങളിൽ ഉപാപചയപ്രവർത്തനങ്ങൾ തുടർച്ചയായി നടക്കണമെങ്കിൽ ഊർജ്ജ ലഭ്യത ഉറപ്പാക്കേണ്ടതാണ്. ഊർജ്ജത്തിന് ഈ കൈമാറ്റത്തിന് ഉപയോഗിക്കുന്ന തന്മാത്രയാണ് ATP അഥവാ അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്. ATP തന്മാത്ര വിഘടിച്ച് ADP (അഡിനോസിൻ ഡൈ ഫോസ്ഫേറ്റ്) യും ഫോസ്ഫേറ്റുമായി മാറുമ്പോൾ സ്വതന്ത്രമാകുന്ന ഊർജ്ജം ഉപയോഗിച്ചാണ് ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്നത്. ADP ഊർജ്ജം സംഭരിച്ച് വീണ്ടും ATP ആയിത്തീരും. ഇങ്ങനെ ഊർജ്ജ വിനിമയം നടത്തുന്നത് കൊണ്ട് ATP കോശത്തിന്റെ ഊർജ നാണയം എന്നറിയപ്പെടുന്നു

എല്ലാ സസ്യങ്ങളും ഗ്ലൂക്കോസ് ആണ് നിർമ്മിക്കുന്നത് എങ്കിലും സസ്യാഹാര നിന്നും നമുക്ക് അന്നജം പ്രോട്ടീൻ കൊഴുപ്പ് എന്നിവ ലഭിക്കുന്നുണ്ട്. ജലത്തിൽ വളരെവേഗം ലഭിക്കുന്നതിനാൽ ഗ്ലൂക്കോസ് സസ്യ ശരീരത്തിൽ സംഭരിക്കാൻ ആവില്ല. തന്മൂലം സസ്യങ്ങൾ ഗ്ലൂക്കോസിനെ അലേയമായ അന്നജ രൂപത്തിൽ ഇലകൾ സംഭരിക്കുന്നു. പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജ സ്രോതസ്സായി വളർച്ചയ്ക്കാവശ്യമായ പദാർഥങ്ങൾ നിർമ്മിക്കുന്നതിനും സസ്യങ്ങൾ അന്നജം പ്രയോജനപ്പെടുത്തുന്നു. അന്നജം പിന്നീട് സൂക്രോസായി മാറി ഫ്‌ളോയം കുഴലുകളിലൂടെ മറ്റു സസ്യങ്ങൾ എത്തി വിവിധരൂപങ്ങളിൽ സംഭരിക്കപ്പെടുന്നു. കരിമ്പിൽ സൂക്രോസ് ആയും കിഴങ്ങു വർഗ്ഗങ്ങളിൽ അന്നജം ആയും പയർവർഗ്ഗങ്ങൾ പ്രോട്ടീൻ ആയും എണ്ണക്കുരുക്കളിൽ കൊഴുപ്പായി പഴവർഗങ്ങളിൽ ഫ്രക്ടോസായും സംഭരിക്കപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular