Wednesday, July 3, 2024
HomeKPSC Helperസമാസം :പരീക്ഷാ സഹായി

സമാസം :പരീക്ഷാ സഹായി

ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടകപദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം

  • തൽപുരുഷൻ – ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.വിഗ്രഹിക്കുമ്പോൾ വിഭക്തി പ്രത്യയങ്ങൾ സ്പഷ്ടമാകും എന്നതാണ് തത്പുരുഷ സമാസത്തിന്റെ പ്രത്യേകത .ഉദ :പാക്കുവെട്ടി – പാക്കിനെ വെട്ടുന്നത് എന്ന് വിഗ്രഹിക്കാം . എ എന്ന വിഭക്തി പ്രത്യയം വരുന്നതിനാൽ തത്പുരുഷ സമാസം
  • കർമ്മധാരയൻ‍ – ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ് .വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം.
  • ദ്വിഗുസമാസം – പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.

ഉദ: മുക്കണ്ണൻ, നാന്മുഖൻ, ദശാനനൻ

  • അവ്യയീഭാവൻ – നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
  • ദ്വന്ദ്വൻ – പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.

ഉദ: കൈകാലുകൾ ,രാമകൃഷ്ണൻമാർ ,മാതാപിതാക്കൾ

  • ബഹുവ്രീഹി – ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.ഒന്നിലധികം പദങ്ങൾ ചേർന്നു് ഒരു പദമുണ്ടാകുമ്പോൾ മൂലപദങ്ങളിൽനിന്നും വിഭിന്നമായ ഒരു അർത്ഥത്തിനു പ്രാധാന്യം വരുന്ന സമാ‍സം ആണു് ബഹുവ്രീഹി. പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതിൽ പ്രാധാന്യം എന്തിനെയാണോ, ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു. പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത് .ഉദ: ചെന്താമരക്കണ്ണൻ

ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു.

ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ലു്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം. സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ. പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.

കടപ്പാട് : വിക്കീപീഡിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular