EWS നിയമനങ്ങളിൽ 10 % സംവരണത്തിന് സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കാൻ പിഎസ്‌സി തീരുമാനം

0
71

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമായവർക്കു നിയമനങ്ങളിൽ 10 % സംവരണത്തിന് സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മറ്റെല്ലാ സംവരണ വിഭാഗക്കാർക്കുമുള്ളതു പോലെയായിരിക്കും ഇത്.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കു നിയമനങ്ങളിൽ 10 % സംവരണം നൽകാൻ കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്.

അന്നു നിലവിലുളളതും തുടർന്നു പുറപ്പെടുവിച്ചതുമായ എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങൾക്കും ഇതു ബാധകമാണ്. ഈ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കുന്ന നടപടികളാകുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് സപ്ലിമെന്ററി ലിസ്റ്റ് കൂടി തയാറാക്കാൻ തീരുമാനിച്ചത്.

ആനുകൂല്യത്തിന് അർഹതയുള്ളവർ മുഖ്യ പട്ടികയിൽ ഇല്ലെങ്കിൽ അവരെ സപ്ലിമെന്ററി ലിസ്റ്റിൽ നിന്നെടുക്കും.

രണ്ടിലും യോഗ്യതയുള്ളവർ ഇല്ലെങ്കിൽ ഓപ്പൺ മെറിറ്റിലുള്ളവരെ പരിഗണിക്കും. മറ്റു സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ അർഹതയുള്ള ഉദ്യോഗാർഥികളില്ലെങ്കിൽ ‘നോ കാൻഡിഡേറ്റ് അവെയ്‌ലബിൾ’ (എൻസിഎ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ ക്ഷണിക്കുകയാണു രീതി. ഇങ്ങനെ 2 തവണ വിജ്ഞാപനം ഇറക്കിയിട്ടും അർഹരില്ലെങ്കിൽ ആ ഒഴിവുകൾ മറ്റു വിഭാഗങ്ങൾക്കു നൽകും. മുന്നാക്ക സംവരണത്തിനും ഇതേ രീതി വേണമെന്ന ആവശ്യം ഇപ്പോൾ കോടതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here